കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ തുടരുമോ വീഴുമോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം

കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ തുടരുമോ വീഴുമോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം.വിശ്വാസ വോട്ടെടുപ്പ് രാവിലെ നടക്കാനാരിക്കെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരും ബിജെപി എംഎല്‍എമാരും റിസോര്‍ട്ടുകളില്‍ നിന്ന് നിയമസഭയിലേക്ക് എത്തിത്തുടങ്ങി.അതിനിടെ കോണ്‍ഗ്രസ് ടീമിനെ ആശങ്കയിലാക്കി ഒരു എംഎല്‍എ കൂടി പാളയം വിട്ടുവെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എയായ ശ്രീമന്ത് ബാലഹേബ് പാട്ടീലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന റിസോര്‍ട്ടില്‍ നിന്ന് ചാടിപ്പോയത്. അതേസമയം വിശ്വാസപ്രമേയ ചര്‍ച്ച ഇന്നുതന്നെ പൂര്‍ത്തിയാക്കി വോട്ടെടുപ്പിലേക്ക് കൊണ്ടുപോകണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.ഇക്കാര്യം ഉന്നയിച്ച്‌ സ്പീക്കര്‍ക്ക് ബിജെപി കത്ത് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *