കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ വീണത് ജനാധിപത്യത്തിന്റെ വിജയമാണെന്ന്  ബി.എസ് യെദിയൂരപ്പ. കുമാരസ്വാമി സര്‍ക്കാറിനെ ജനങ്ങള്‍ക്ക് മടുത്തുവെന്നും വികസനത്തിന്റെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നും യെദിയൂരപ്പ

കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ വീണത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് ബി.എസ് യെദിയൂരപ്പ. കുമാരസ്വാമി സര്‍ക്കാറിനെ ജനങ്ങള്‍ക്ക് മടുത്തുവെന്നും വികസനത്തിന്റെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നും യെദിയൂരപ്പ പറഞ്ഞു. സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി അവകാശവാദം ഉന്നയിക്കും. ഇതിനായി നാളെ ഗവര്‍ണറെ കാണുമെന്നും ബി.ജെ.പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *