കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജനതാദള്‍ സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയുമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

“എല്ലാവരെയും വിലയ്ക്ക്‌ വാങ്ങാന്‍ കഴിയാത്ത, എല്ലാവരെയും ഭീഷണിപ്പെടുത്താന്‍ സാധിക്കാത്ത, എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിവസം വരും. അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ബി.ജെ.പിയുടെ അനിയന്ത്രിതമായ അഴിമതി സഹിക്കേണ്ടിവരും. അതുവരെ ജനപക്ഷത്ത് നില്‍ക്കുന്ന സ്ഥാപനങ്ങളെ ആസൂത്രിതമായി പൊളിച്ചുനീക്കല്‍, അധ്വാനവും ത്യാഗവും കൊണ്ട് കെട്ടിപ്പടുത്ത ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവ സഹിക്കേണ്ടി വരും”- പ്രിയങ്ക ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *