കുട്ടികളെ നീന്തല്‍ പഠിപ്പിക്കണമെന്നു ആഗ്രഹമുള്ള രക്ഷിതാവാണോ എന്നാൽ വരൂ കോഴിക്കോട് കുറ്റിച്ചിറയിലേക്കു ,കോഴിക്കോട്ടെ കുറ്റിച്ചിറ കുളത്തിലേക്ക് ഞായറാഴ്ച രാവിലെ പോയാല്‍ മതി. പഠിപ്പിക്കാനുള്ള ആളും ഉപകരണങ്ങളുമെല്ലാം അവിടെയുണ്ടാകും. സാദിഖ്,സയ്യിദ് എന്നി കുറ്റിച്ചിറ സ്വദേശികളായ രണ്ടു പരിശീലകരാണ്‌ ഇവിടെ കുട്ടികളെ സൗജന്യമായി നീന്തല്‍ പഠിപ്പിക്കുന്നത്.ഇവരുടെ പരിശീലനത്തിൽ കുട്ടികളും ഹാപ്പി ആണ്.കോഴിക്കോട് നിന്ന് മാത്രമല്ല സമീപ ജില്ലയിൽ നിന്ന് പോലും ഞായറാഴ്ച കുട്ടികൾ നീന്തൽ പഠിക്കാനായി വന്നു പോകുന്നു ഇവിടെ.

Leave a Reply

Your email address will not be published. Required fields are marked *