
കോഴിക്കോട്: ഹരിതാപകരമായ ഭാവിക്കായി സുസ്ഥിരമായ ആരോഗ്യപരിപാലനം എന്ന പ്രമേയത്തിൽ കോഴിക്കോട് ആസ്റ്റർ മിംസും ഹെൽത്ത് & എൻവയോൺമെൻ്റ് ലീഡർഷിപ്പ് പ്ലാറ്റ്ഫോമും (എച്.ഇ.എൽ.പി ഫൗണ്ടേഷൻ), കൺസോർഷ്യം ഓഫ് അക്രെഡിറ്റഡ് ഹെൽത്‌കയർ (സി.എ.എച്ച്.ഒ) സംഘടനയും സംയുക്തമായി “ക്വാൽകോൺ 4.0” സെമിനാർ സംഘടിപ്പിച്ചു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ആരോഗ്യപരിപാലന രീതികൾ പ്രോത്സാഹിപ്പിക്കുന്ന ചർച്ച കോഴിക്കോട് മേയർ ഒ.സദാശിവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ ദേശീയ ആരോഗ്യ സംഘടനകളുടെ രക്ഷാധികാരിയും ഹെൽപ്പ് ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ ഡോ. അലക്സാണ്ടർ തോമസ് രചിച്ച ‘ഹീലിംഗ് ഇൻ എ ചേഞ്ചിംഗ് ക്ലൈമറ്റ്’ പുസ്തകത്തിന്റെ പ്രകാശനവും മേയർ നിർവ്വഹിച്ചു.
ഹോസ്പിറ്റൽ ഗവേണൻസ്, ശാസ്ത്രീയമായ മാലിന്യ സംസ്കരണം, ഊർജ്ജ കാര്യക്ഷമത, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിച്ച ചർച്ചയിൽ വിവിധ ആശുപത്രികളിലെ മേധാവികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ ഇരുനൂറ്റിയമ്പതിലധികം ഡെലിഗേറ്റുകൾ പങ്കെടുത്തു. ആരോഗ്യ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കാർബൺ ഉത്പാദനം കുറയ്ക്കുന്നതിനുള്ള പ്രായോഗിക മാതൃകകളും ചർച്ചകളിൽ അവതരിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഇക്കാലത്ത് ആരോഗ്യമേഖലയിലും സമഗ്രമായ ഒരു പുതിയ സമീപനം അനിവാര്യമാണെന്ന് ഡോ. അലക്സാണ്ടർ തോമസ് പറഞ്ഞു. ചികിത്സാ മികവിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകുന്ന പ്രവർത്തന ശൈലിയിലേക്ക് ആശുപത്രികൾ മാറേണ്ടതുണ്ടെന്നും ഇത്തരം മാറ്റങ്ങൾക്ക് ദിശാബോധം നൽകുന്നതിൽ ക്വാൽകോൺ പോലുള്ള സംവാദ വേദികൾക്ക് വലിയ പങ്കുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആരോഗ്യപ്രവർത്തകർക്കും നയരൂപീകരണ വിദഗ്ധർക്കും ഈ മേഖലയിലെ വെല്ലുവിളികളെ നേരിടാനുള്ള പ്രായോഗിക മാർഗരേഖ എന്ന നിലയിലാണ് ‘ഹീലിംഗ് ഇൻ എ ചേഞ്ചിംഗ് ക്ലൈമറ്റ്’ എന്ന പുസ്തകം രചിച്ചിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read | പ്രഥമ ഡി ഫാം ബാച്ച്;നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി
നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും പാരിസ്ഥിതിക വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ ആശുപത്രി പ്രവർത്തനങ്ങളിൽ ഹരിത സമീപനം അനിവാര്യമാണെന്ന് ആസ്റ്റർ മിംസ് സിഒഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം അഭിപ്രായപ്പെട്ടു. ആരോഗ്യ സംരക്ഷണം എന്നത് രോഗചികിത്സയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല മറിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു പരിസ്ഥിതി ഉറപ്പാക്കുക എന്നതും അതിന്റെ ഭാഗമാണ്. ഊർജ്ജ സംരക്ഷണത്തിലും മാലിന്യ നിർമ്മാർജ്ജനത്തിലും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ആസ്റ്റർ മിംസ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.അജയ് രാജൻ, ആസ്റ്റർ മിംസ് സിഎംഎസ് ഡോ. എബ്രഹാം മാമ്മൻ, രഞ്ജിത്ത് കൃഷ്ണൻ ( സി.എ.എച്ച്.ഒ മെമ്പർ, എച്.ഇ.എൽ.പി കേരള ചാപ്റ്റർ), ക്യാപ്റ്റൻ അജിത നായർ (സൗത്ത് സോൺ പ്രസിഡണ്ട് എച്.ഇ.എൽ.പി),
ഡോ.രാജ് ശങ്കർ ഘോഷ് (പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ്), ഡോ. കരൺ താക്കൂർ( വൈസ് പ്രസിഡണ്ട് സിസ്റ്റൈനബിലിറ്റി), ഡോ.അന്ന ജോർജ്(കോ – ചെയർപേഴ്സൺ ഹെൽത്ത് കെയർ പ്രൊഫഷണൽ ഡിവിഷൻ സി.എ.എച്ച്.ഒ), ചന്ദൻ ഖന്ന(ഇന്ത്യ പ്രോഗ്രാംസ് മാനേജർ അറ്റ് ഹെൽത്ത് കെയർ വിത്ത് ഔട്ട് ഹാം), ജീന ശർമ്മ ( ഹെഡ് ഓഫ് കമ്യൂണിക്കേഷൻ പി എച്ച് എഫ് ഐ), സിജോ വി ജോസഫ് (സ്റ്റേറ്റ് ചെയർ സി.എ.എച്ച്.ഒ) ബീന ജോൺ തുടങ്ങിയവർ നേതൃത്വം നൽകി
Also Read | ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു











വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.