പാലക്കാട്: കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടതതില്‍ മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. പാലക്കാട്ടുനിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് വെള്ളാലൂര്‍ തിരിവിലാണ് അപകടം സംഭവിച്ചത് .കാര്‍ ഡ്രൈവര്‍ പട്ടാമ്പി സ്വദേശി മുഹമ്മദ് ബാസിര്‍ ആണ് മരിച്ച മലയാളി. കേരള രജിസ്‌ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാറിലെ മറ്റു യാത്രക്കാര്‍ ഒഡീഷ സ്വദേശികളാണെന്ന് സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *