സ്റ്റൈലിഷ് ലുക്കില്‍ ജയറാം നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൈകള്‍ രണ്ടും തലയില്‍ക്കെട്ടി ‘ഫ്രീക്ക്’ പോസില്‍ നില്‍ക്കുന്ന ഫോട്ടോയാണ് ജയറാം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി 12 കിലോ ഭാരമാണ് ജയറാം കുറച്ചിരിക്കുന്നത്.

‘പട്ടാഭിരാമന്’ ശേഷം ജയറാം അഭിനയിക്കുന്ന അല്ലു അര്‍ജുന്‍ നായകനാവുന്ന തെലുഗ് ചിത്രത്തിന് വേണ്ടിയാണ് ജയറാം ഇത്തരത്തിലൊരു സ്റ്റൈലിഷ് സാഹസത്തിന് മുതിര്‍ന്നത്. സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത് ബോളിവുഡ് താരം തബു ആണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ത്രിവിക്രം ശ്രീനിവാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അല്ലു അര്‍ജുന്റെ കരിയറിലെ 19-ാമത്തെ ചിത്രമാണിത്. മുന്‍പ് അല്ലുവിനെ നായകനാക്കി സണ്‍ ഓഫ് സത്യമൂര്‍ത്തിയും രവീന്ദ്ര രവി നാരായണുമൊക്കെ ഒരുക്കിയ സംവിധായകനാണ് ത്രിവിക്രം ശ്രീനിവാസ്.

Leave a Reply

Your email address will not be published. Required fields are marked *