നെടുങ്കണ്ടം കസ്റ്റഡി മരണം; റീപോസ്റ്റുമോര്‍ട്ടം ഇന്ന്

ഇടുക്കി നെടുങ്കണ്ടത്ത് പൊലീസുകാർ ഉരുട്ടിക്കൊന്ന രാജ്കുമാറിന്റെ റീ പോസ്റ്റുമോർട്ടം നാളെ നടക്കും. കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് മൃതദ്ദേഹം പുറത്തെടുത്ത് വീണ്ടും പരിശോധിക്കുന്നത്. ഇതിനായി ഫൊറൻസിക് വിദഗ്ധരുടെ സംഘത്തെയും നിയോഗിച്ചു.

കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു രാജ്കുമാറിന്റെ മൃതദേഹം ആദ്യം പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇത് സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. രാജ്കുമാറിന്റെ ആന്തരികാവയവങ്ങള്‍ പരിശോധനക്ക് എടുക്കാതിരുന്നതും, ശരീരത്തിലെ പരുക്കുകളുടെ പഴക്കം കണ്ടെത്താന്‍ സാധിക്കാത്തതും വാര്‍ത്തയായിരുന്നു.ഇതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുത്ത ജുഡീഷ്യൽ കമ്മിഷൻ രണ്ടാം പോസ്റ്റുമോർട്ടത്തിന് തീരുമാനിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *