കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ അല്‍പസമയത്തിനകം വിശ്വാസവോട്ട് തേടും. 100 ശതമാനം ഭൂരിപക്ഷം തെളിയിക്കുമെന്ന് വോട്ടെടുപ്പിന് മുന്നേ യദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കിയതിന് പിന്നാലെ വെള്ളിയാഴ്ചയാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വോട്ടെടുപ്പിന് മുന്നോടിയായി 105 എംഎല്‍എമാര്‍ക്കും ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി.
ഇതിനിടെ സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയവിമത എംഎല്‍എമാര്‍ ബെംഗളൂരുവില്‍ തിരിച്ചെത്തി തുടങ്ങി.
2019-07-29

