മലദ്വാരത്തിലൂടെ പമ്പു ഉപയോഗിച്ച്‌ കാറ്റ് അടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന് ദാരുണ മരണം. കളിച്ചുകൊണ്ടിരിക്കെ സമപ്രായക്കാരനായ സുഹൃത്താണ് പമ്പു ഉപയോഗിച്ച്‌ കാറ്റടിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കന്‍ഹ യാദവ് എന്ന കുട്ടിയാണ് മരിച്ചത്.എയര്‍ കമ്ബ്രഷര്‍ ഉപയോഗിച്ചാണ് കാറ്റടിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം

പാല്‍ഡയിലെ ഒരു ഫാക്ടറിയിലാണ് കന്‍ഹയുടെ പിതാവിന് ജോലി. അതിനാല്‍ തന്നെ ഫാക്ടറിയുടെ സമീപത്തുള്ള വ്യാവസായിക മേഖലയിലാണ്കാന്‍കയും കുടുംബവും താമസിക്കുന്നത്.ഫാക്ടറിയില്‍ നിന്നാണ് കുട്ടികള്‍ എയര്‍കമ്ബ്രഷര്‍ എടുത്തത്. കളിച്ചുകൊണ്ടിരിക്കെ വയറില്‍ കാറ്റുനിറയ്ക്കുന്നതിനായി സുഹൃത്ത് കാന്‍ഹയുടെ മലദ്വാരത്തില്‍ ഈ കമ്ബ്രഷര്‍ ഉപയോഗിച്ച്‌ കാറ്റടിക്കുകയായിരുന്നു.
വയറ് അസാധാരണമായി വീര്‍ത്ത നിലയില്‍ കന്‍ഹയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *