സ്ഥാപകന്റെ തിരോധാനവും ഒടുവിൽ മരണവും സംഭവിച്ചതോടെ കഫേ കോഫി ഡേ ഓഹരിവില ഇടിഞ്ഞു. കോടികള്‍ കടം വന്നതോടെ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥ തിങ്കളാഴ്ച പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.ഇന്ന് രാവിലെയാണ് മൃതദേഹം കിട്ടിയത്.സിദ്ധാര്‍ത്ഥയെ കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെ കഫേ കോഫി ഡേയുടെ ഓഹരികളില്‍ വലിയ ഇടിവ് സംഭവിച്ചു. 154.05 രൂപയില്‍നിന്ന് 72.80 രൂപയിലേക്ക് 20 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഈ ഓഹരിയുടെ ഇന്നേവരെയുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.
2019-07-31
