ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ്‌ – എസ്‌ഡിപിഐ സംഘര്‍ഷത്തില്‍ വെട്ടേറ്റ്‌ ചകിത്സയിലായിരുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ മരിച്ചു. നൗഷാദ്‌ ആണ്‌ മരിച്ചത്‌.

നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ്‌ വെട്ടേറ്റത്‌. ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ ചികിത്സയിലാണ്‌. ബിജേഷിന്റെയും നില ഗുരുതരമാണ്. ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *