സര്‍വ്വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാന്‍ ഓടിച്ച വാഹനമിടിച്ച്‌ മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധവാവി കെഎം ബഷീറിന്‍റെ കുടുംബത്തിന് സ്വാന്തനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യുസഫലി. കെഎം ബഷീറിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്ക്ചേരുന്നുവെന്നും സഹായധനമായി പത്ത് ലക്ഷം രൂപ നല്‍കുമെന്നാണ് എംഎ യുസഫലി പ്രഖ്യാപിച്ചിരിക്കുന്നത്.
ബഷീറിന്‍റെ ഭാര്യ ജസീലയും മക്കളായ ജന്ന(ആറ്), ആസ്‌മി (ആറ് മാസം) എന്നിവരുടെയും ഭാവിജീവിതത്തിനാണ് ഈ തുക നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *