സുഷമ സ്വരാജ്‌ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ സുഷമ സ്വരാജ്‌(67) അന്തരിച്ചു. ഏഴുതവണ പാര്‍ലമെന്റ്‌ അംഗമായിട്ടുണ്ട്‌. ഹ്യദയാഘാതത്തെതുടര്‍ന്ന്‌ ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം .
ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയായിരുന്നു. 15ാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *