സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസത്തിന് ഉദാരമായ സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാപ്രവര്‍ത്തനങ്ങളെയും കുറിച്ച് ഗവര്‍ണര്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.കൂടാതെ ഉരുള്‍പൊട്ടിയ ജില്ലകളില്‍ കൂടുതല്‍ സഹായം തേടി അമിത് ഷായുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.
വര്‍ധിക്കുന്ന മരണസംഖ്യ, മാറിത്താമസിച്ചവരുടെ അവസ്ഥ, രക്ഷാപ്രവര്‍ത്തനത്തില്‍ നേരിടുന്ന പ്രയാസങ്ങള്‍, മഴ തുടര്‍ന്നാലുള്ള അപകട സാധ്യത തുടങ്ങിയ കാര്യങ്ങള്‍ ഗവര്‍ണര്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തത്.
