വയനാട്: വയാനട്ടിലെ ബാണാസുരസാഗര്‍ ഡാം തുറന്നു. അണക്കെട്ടിന്റെ നാല് ഷട്ടറുകളില്‍ ഒന്നാണ് പത്ത് സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ഇതിലൂടെ ഒരു സെക്കന്‍ഡില്‍ 8500 ലിറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. വൈകീട്ട് മൂന്നോടെയാണ് ഷട്ടര്‍ തുറന്നത്. ഇന്നലെ രാത്രിയോടെ തന്നെ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡാം തുറക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്ന് അറിയിച്ചിരുന്നു. അതോടെ ഇന്നലെ തന്നെ പ്രദേശത്ത് നിന്ന് പൂര്‍ണമായും ആളുകളെ മാറ്റിത്താമസിപ്പിച്ചു.ഡാം തുറന്നതിന് പിന്നാലെ പരിസര പ്രദേശങ്ങളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *