ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും മലപ്പുറം ജില്ലയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ വ്യോമസേന. മഴ തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അതൊന്നും വക വെയ്ക്കാതെയാണ് വ്യോമസേന മലപ്പുറത്ത് എത്തിയിരിക്കുന്നത്.വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്കു ഭക്ഷണവിതരണം നടത്തുന്നതിനും ഒറ്റപ്പെട്ടുകിടക്കുന്നവരെ രക്ഷിക്കാനും വ്യോമസേന ഹെലികോപ്റ്റര്‍ ഉപയോഗിക്കാമെന്നും സേന അറിയിച്ചിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വ്യോമസേന ലെയ്‌സണ്‍ ഓഫിസര്‍മാര്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുമായി ചേര്‍ന്നാണു പ്രവര്‍ത്തിക്കുന്നത്.
2019-08-11
