കോഴിക്കോട് : കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്കുളള സര്‍വ്വീസാണ് കെഎസ്ആര്‍ടിസി പുനരാരംഭിച്ചത്. കോഴിക്കോട് കെഎസ്ആര്‍ടിസിയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായി അറിയിച്ചത്.

കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ പാതി വഴിയില്‍ തടസ്സപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *