കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ സന്ദര്‍ശനം നടത്തും. ബെല്‍ഗാം ജില്ലയിലെ പ്രദേശങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്.കര്‍ണാടകയിലെ വെള്ളപൊക്ക ദുരിതബാധിത പ്രദേശങ്ങളില്‍ സംയുക്തസേനയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബെല്‍ഗാമില്‍ ഗര്‍ഭിണികളായ രണ്ട് സ്ത്രീകളും രണ്ട് പിഞ്ചുകുട്ടികളും ഉള്‍പ്പെടെ കുടുങ്ങി കിടന്ന 85പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു. ശക്തമായ മഴയില്‍ കര്‍ണാടകയിലെ 17 ജില്ലകളിലാണ് വെള്ളപ്പൊക്കത്തിലായത്.

Leave a Reply

Your email address will not be published. Required fields are marked *