കനത്ത മഴയെ തുടര്‍ന്ന് വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടി . കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് ഇവിടെ ഉരുള്‍പൊട്ടുന്നത്. കൂടുതല്‍ അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ മുഴുവന്‍ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചു. വന്‍ ദുരന്ത സാധ്യതയാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്നാണ് വിവരം .ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും ഇന്നും തെരച്ചില്‍ തുടരുകയാണ് .
2019-08-12
