പാകിസ്താനില്‍ നിന്ന് സ്വതന്ത്രമാകാന്‍ ഇന്ത്യയുടെ സഹായം തേടി ബലൂചിസ്താന്‍. ഇന്ത്യ 73ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് ബലൂചുകളുടെ ആവശ്യം. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന ബലൂച് നേതാക്കള്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പുലര്‍ത്തുന്ന താല്‍പ്പര്യം ബലൂചുകളുടെ കാര്യത്തില്‍ ഇല്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ എല്ലാത്തരത്തിലും ബലൂചിസ്താനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബലൂച് ആക്ടിവിസ്റ്റായ അഷ്റ ഫ് ഷെര്‍ജാന്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത്.പാകിസ്താനിലെ ദക്ഷിണ പശ്ചിമ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പ്രവിശ്യയാണ് ബലൂചിസ്താന്‍. 1948 മുതല്‍ പാക് അധീനതയില്‍ നിന്ന് മോചനം ആഗ്രഹിക്കുന്ന ഭൂപ്രദേശം കൂടിയാണിത്.

2 Comments

  1. Sunish K : ഇസ്ലാം അപകടത്തിൽ ?

  2. Surendran Mash : പക്ഷേ , ബംഗ്ലാദേശിനേയും LTTA യേയും പറ്റി മനസ്സിൽ ഓർമയുണ്ടാവണം..

Leave a Reply

Your email address will not be published. Required fields are marked *