ആം ആദ്മി പാര്‍ട്ടി നേതാവും എംഎല്‍എയുമായിരുന്ന കപില്‍ മിശ്ര ബിജെപിയില്‍ ചേര്‍ന്നു. കപില്‍ മിശ്രയെ ഓഗസ്റ്റ് രണ്ടിന് കൂറുമാറ്റ നിരോധന നിയമ പ്രകാരം ഡെല്‍ഹി നിയമസഭ അയോഗ്യനാക്കിയിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതാക്കളായ മനോജ് തിവാരി, കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ എന്നിവരോടൊപ്പം വേദി പങ്കിട്ടതിനാണ് കപില്‍ മിശ്രയെ ആംആദ്മിയില്‍ നിന്ന് പുറത്താക്കിയത്. ബിജെപിക്ക് വേണ്ടി കപില്‍ വോട്ടുചോദിച്ചെന്നാണ് ആം ആദ്മിയുടെ ആരോപണം.
അയോഗ്യനാക്കിയതിനെതിരെ കപില്‍ മിശ്ര സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മനോജ് തിവാരി , വിജയ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കപില്‍ മിശ്ര ബിജെപി അംഗത്വമെടുത്തത്.
