നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പില്‍  ഇന്ത്യന്‍ ജവാന് വീരമൃത്യു

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗറിയില്‍ ശനിയാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം. 35-കാരനായ ഡെറാഡൂണ്‍ സ്വദേശി ലാന്‍സ് നായിക് സന്ദീപ് താപ്പയാണ് പാക് സൈന്യത്തിന്റെ അക്രമത്തില്‍ മരിച്ചത്.

നൗഷേരാ മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം മോട്ടോര്‍ ഷെല്ലുകളും മറ്റും ഉപയോഗിച്ച്‌ തുടര്‍ച്ചയായി ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായ പ്രത്യാക്രമണം നടത്തുന്നുണ്ടെന്ന് സൈനിക വക്താവ് ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദ്ര ആനന്ദ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *