മദ്യപിച്ച്‌ വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഇന്നുതന്നെ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. സുഹൃത്ത് വഫ ഫിറോസിന്റെ ലൈസന്‍സും റദ്ദാക്കുമെന്ന് വകുപ്പ് അറിയിച്ചു.നിയമനടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണ് സംഭവിച്ചതെന്നും വകുപ്പ് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു.
എന്നാല്‍ 15 ദിവസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് നടപടി ഇന്ന് തന്നെയുണ്ടാകുമെന്ന് വകുപ്പ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *