സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ പിക്കപ്പ് ലോറി മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്.കോഴിക്കോട് പയിമ്പ്ര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്താണ് അപകടം.റോഡിലെ കയറ്റം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് ലോറി നടന്ന് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു മേലേക്ക് മറിയുകയായിരുന്നു. അമിതഭാരമാണ് ലോറി മറിയാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

