കോട്ടയം: ദുരഭിമാന കൊലയെന്ന് കോടതി വിലയിരുത്തിയ സംസ്ഥാനത്തെ ആദ്യ കേസായ കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.കേസില്‍ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാഗം ഇന്ന് ഉന്നയിച്ചത്. അതേസമയം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ഇന്ന് പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള പത്തു പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *