വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബോംബെ മെട്രോ ഹോസ്പിറ്റലിന് മുന്‍പില്‍ ഇളനീര്‍ കച്ചവടം നടത്തുന്ന പാലക്കാട് സ്വദേശി മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. മുഹമ്മദലിയുടെ കടയ്ക്ക് മുന്‍പില്‍ മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി മുഹമ്മദലി തര്‍ക്കത്തിലായി.
തര്‍ക്കം മൂത്തതോടെ യുവാക്കള്‍ ഇന്റര്‍ലോക്ക് ഇഷ്ടിക കൊണ്ടു മുഹമ്മദലിയെ തലയ്ക്ക് പുറകില്‍ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
