കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട് സന്ദര്‍ശിക്കും

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12.30ന് കണ്ണൂരില്‍ വിമാനമിറങ്ങുന്ന അദ്ദേഹം റോഡ്മാര്‍ഗം മാനന്തവാടിയിലേക്കുപോകും. വയനാട്ടിലെ ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് സ്ഥലം എം.പികൂടിയായ അദ്ദേഹം എത്തുന്നത്. വിമാനത്താവളത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ എം.പി., ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിക്കും. രാഹുല്‍ ഗാന്ധി എത്തുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *