ആമയെ കൊന്ന് കറിവെച്ചു കഴിച്ച യുവാവിനെ വനം വകുപ്പ് പിടികൂടി

പഴയന്നൂര്‍: എളനാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ആമയെ കൊന്ന് കറിവെച്ചു കഴിച്ച യുവാവിനെ വനം വകുപ്പ് പിടികൂടി. വെണ്ണൂര്‍ വടക്കേത്തറ കോളനിയില്‍ കുന്നത്ത് വീട്ടില്‍ ഉണ്ണികൃഷ്ണനെ (33)യാണ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡി. രഞ്ജിത് രാജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്‌.

വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *