അജ്മാന്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി. പരാതിക്കാരന്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി.

ഇതോടെ പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്‌പോര്‍ട്ട് തുഷാറിന് തിരിച്ചു നല്‍കുകയും ചെയ്തു.

യാത്രാവിലക്ക് നീങ്ങിയ സാഹചര്യത്തില്‍ ഇനി തുഷാറിന് കേരളത്തിലേയ്ക്ക് പോകാന്‍ തടസ്സം ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *