രണ്ടുദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന വിഷയം ചര്‍ച്ചയാകും. തെരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്തി തിരുത്തല്‍ രേഖയും തയ്യാറാക്കും. സംഘടനാ പ്ലീന തീരുമാനങ്ങള്‍ ഓരോ സംസ്ഥാനത്തും എങ്ങനെ നടപ്പാക്കിയെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാവും കേന്ദ്ര തലത്തിലുള്ള പാര്‍ട്ടി രേഖ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *