കൊച്ചി: നാവികസേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന വി​മാ​ന​വാ​ഹി​നി ക​പ്പ​ലിലെ നാല് ഹാര്‍ഡ് ഡിസ്കുകള്‍ മോഷണം പോയി.കമ്പ്യൂട്ടർ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്. നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസിന്‍റെ അന്വേഷണം ഇപ്പോള്‍ നടക്കുന്നത്.കേസന്വേഷണത്തിന്‍റെ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്‍റ് എസ്പിയ്ക്ക് കൈമാറിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടാണ് ഹാര്‍ഡ് ഡിസ്ക്‌ മോഷണം പോയതായി പോലീസിന് കപ്പല്‍ശാലയുടെ പരാതി ലഭിച്ചത്.സുരക്ഷാവീഴ്ചയടക്കം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *