പാലാ ഉപതെരഞ്ഞെടുപ്പോടെ ജോസ് കെ മാണി വിഭാഗം അവസാനിക്കും; പി സി ജോര്‍ജ്

പാലാ ഉപതെരഞ്ഞെടുപ്പോടെ കേരളാ കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം അവസാനിക്കുമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ് എംഎല്‍എ. ജോസ് വിഭാഗത്തിലെ പലരും ജനപക്ഷത്തിലേക്ക് വരും. ഇതിനുള്ള അണിയറ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു. എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലാണ് പാലായില്‍ മത്സരം. തെരഞ്ഞെടുപ്പ് രംഗത്ത് യുഡിഫ് ഏറെ പിന്നിലാണ്. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാവുന്നത്, പാലയില്‍ എന്‍ഡിഎക്ക് ഇത് ഏറെ ഗുണം ചെയ്യും. കത്തോലിക്ക സഭയുടെ പിന്തുണ എന്‍ഡിഎക്കാണ്. പാലാ ബിഷപ് പുറത്തിറക്കിയ സര്‍ക്കുലര്‍ എന്‍ഡിഎയുടെ വിജയം എളുപ്പമാക്കുമെന്നും, സഭ ബിജെപിയോട് അടുക്കുകയാണെന്നും ജോര്‍ജ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *