കണ്ണൂര്‍ : തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വീണ്ടും എസ്‌എഫ്‌ഐ അക്രമം. എബിവിപി സ്ഥാപിച്ച കൊടിമരം യാതൊരു പ്രകോപനവുമില്ലാതെ എസ്‌എഫ്‌ഐക്കാര്‍ പരസ്യമായി തകര്‍ത്തു. കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് വരുണ്‍, സെക്രട്ടറി അക്ഷയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിമരം തകര്‍ത്തത്. എസ്.എഫ്.ഐ സംഘം കൊടിമരം പിക്കാസ് ഉപയോഗിച്ച്‌ പൊളിച്ചതിനു ശേഷം കയര്‍ കെട്ടി വലിച്ച്‌ നിലത്തിടുകയായിരുന്നു. ഇവർ കഞ്ചാവ് ലഹരിയിലാണ് കോളേജിൽ എത്തിയത് എന്ന് റിപോർട്ടുകൾ വരുന്നുണ്ട്.സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കോളേജിലെ എസ്‌എഫ്‌ഐ ഭാരവാഹികളോട് വിശദീകരണം തേടുമെന്നും എസ്‌എഫ്‌ഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *