
പാൻ മസാല പരസ്യവുമായി ബന്ധപ്പെട്ട കേസിലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള റിവിഷൻ ഹരജി പരിഗണിക്കവേ ബോളിവുഡ് താരം സൽമാൻ ഖാനും പാൻ മസാല നിർമാണ കമ്പനിക്കും രാജസ്ഥാൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ സർക്യൂട്ട് ബെഞ്ച് നോട്ടീസ് അയച്ചു. ഉൽപ്പന്നത്തിന്റെ ഘടകങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയും അതുവഴി ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്യുന്നുവെന്ന ആരോപണമാണ് കേസിൽ ഉയർന്നിരിക്കുന്നത്. കമ്മീഷൻ പ്രസിഡന്റ് ദേവേന്ദ്ര കച്ഛ്‌വാഹ അംഗം ലിയാഖത്ത് അലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസ് അടുത്ത വാദം കേൾക്കലിനായി ജനുവരി 19-ലേക്ക് മാറ്റി.
ജോധ്പൂർ സ്വദേശിയായ ഗജേന്ദ്ര കുമാറാണ് അഭിഭാഷകൻ രാംനിവാസ് ചൗധരി മുഖേന റിവിഷൻ ഹർജി സമർപ്പിച്ചത്. ഉൽപ്പന്നത്തിന്റെ ബ്രാൻഡ് അംബാസഡറായ സൽമാൻ ഖാനെ മുൻനിർത്തി ആകർഷകമായ രീതിയിൽ അവതരിപ്പിക്കുന്ന പരസ്യം ഇതിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ചേരുവകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്നുണ്ടെന്നുമാണ് ഹർജിയിലെ ആരോപണം.
കിലോഗ്രാമിന് ഏകദേശം നാല് ലക്ഷം രൂപയോളം വിലവരുന്ന കുങ്കുമപ്പൂവ്, വെറും അഞ്ച് മുതൽ പത്ത് രൂപ വരെയുള്ള ഒരു പാൻ മസാല പാക്കറ്റിൽ എങ്ങനെ ഉൾപ്പെടുത്താനാകുമെന്ന് ഹർജിക്കാരൻ ചോദിക്കുന്നു. കുങ്കുമപ്പൂവും ഏലക്കായും അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് ‘ജശ്ൻ കാ തഷൻ’ എന്ന ടാഗ്‌ലൈനിലാണ് ഈ ഉൽപ്പന്നം പരസ്യപ്പെടുത്തിയിരുന്നത്. ഇത്തരം പരസ്യങ്ങൾ യുവാക്കൾക്കിടയിൽ ആസക്തി വളർത്താനും വായിലെ കാൻസർ ഉൾപ്പെടെയുള്ള പുകയിലജന്യ രോഗങ്ങൾക്ക് കാരണമാകാനും ഇടയാക്കുമെന്ന് ഹരജി ചൂണ്ടിക്കാണിക്കുന്നു.
പരസ്യത്തിനെതിരായ വാദങ്ങൾക്കൊപ്പം ജോധ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ-രണ്ടിൽ സൽമാൻ ഖാൻ സമർപ്പിച്ച രേഖകളിലെ ഒപ്പുകളുടെ ആധികാരികതയും ഹർജിക്കാരൻ ചോദ്യം ചെയ്തിട്ടുണ്ട്. വക്കാലത്ത് ഉൾപ്പെടെയുള്ള രേഖകളിലെ നടന്റെ ഒപ്പുകൾ തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും അവ വ്യാജമാണെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.
നേരത്തെ ജില്ലാ കമ്മീഷന് മുന്നിൽ സൽമാൻ ഖാൻ നേരിട്ട് ഹാജരാകണമെന്നും തർക്കത്തിലുള്ള ഒപ്പുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ ജില്ലാ കമ്മീഷൻ ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് അദ്ദേഹം സംസ്ഥാന കമ്മീഷനെ സമീപിച്ചത്. റിവിഷൻ ഹരജിയിൽ തീർപ്പുണ്ടാകുന്നതുവരെ യഥാർത്ഥ ഉപഭോക്തൃ പരാതിയിൽ അന്തിമ തീരുമാനമെടുക്കരുതെന്ന് സംസ്ഥാന കമ്മീഷൻ ജില്ലാ കമ്മീഷന് നിർദ്ദേശം നൽകി.









പാൻ മസാലയിൽ കങ്കുമപ്പൂവ് ചേർക്കുന്നുവെന്ന് വ്യാജ പരസ്യം; സൽമാൻ ഖാനെതിരെ നോട്ടീസയച്ച് ഉപഭോക്തൃ കമ്മീഷൻ
വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങവെ ഭൂചലനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ;പന്തീരാങ്കാവിൽ പോലീസ് പരിശോധന
തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു
റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ 60 കാരിയെ ബലാല്‍സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.