കല്‍പ്പറ്റ: ഭര്‍ത്താവ് മരിച്ച്‌ നിമിഷങ്ങള്‍ക്കകം ഭാര്യ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മകന് അപകടത്തില്‍ ഗുരുതര പരിക്കുമേറ്റു. ഹൃദയാഘാതമുണ്ടായ ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു മടങ്ങും വഴിയാണ് കല്‍പറ്റ ടൗണില്‍ വെച്ച്‌ കാറില്‍ ടിപ്പറിടിച്ച്‌ ഭാര്യ മരിച്ചത്.

ആശുപത്രിയിലെത്തിച്ച ഭര്‍ത്താവ് മുഷ്താക്ക് (55) ചികിത്സയ്ക്കിടെ തന്നെ മരിച്ചിരുന്നു. എന്നാല്‍ മരണ വിവരം അറിയിക്കാതെ ഭാര്യ മൈമൂനയെ (50) വീട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു ബന്ധുക്കള്‍. കാറില്‍ തിരിച്ചു കൊണ്ടുപോകും വഴിയായിരുന്നു അപകടം.അപകടത്തില്‍ മുഷ്താക്കിന്റേയും മൈമൂനയുടേയും മകന്‍ അന്‍സാര്‍ (20), ബന്ധു ജംഷീര്‍ എന്നിവര്‍ക്ക് പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *