ഉത്തരേന്ത്യയിൽ ഭൂചലനം

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ഭൂമികുലുക്കം അനുവപ്പെട്ടു. വൈകീട്ട് 4.35 ഓടെയാണ് ഭൂമി കുലുക്കമുണ്ടായത്.

ന്യൂഡല്‍ഹി, ചണ്ഡീഗഢ്, കശ്മീര്‍, എന്നിവിടങ്ങളിലും ഇസ്ലാമാബാദിലടക്കം പാകിസ്താന്റെ വിവിധ പ്രദേശങ്ങളിലും ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.പാകിസ്താനിലെ മിര്‍പുരില്‍ വ്യാപക നാശനഷ്ടമുണ്ടായതായതായാണ് റിപ്പോര്‍ട്ട്. റോഡുകള്‍ നെടുകെ പിളരുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടിട്ടുണ്ട്.ഇന്ത്യയില്‍ എവിടെയും ആളപായമോ കാര്യമായ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക് അധീന കശ്മീരിലാണ് ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ്സ്വകാര്യ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *