ബരാസത്: സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ ബംഗാള്‍ നടി പാമ്പുകടിയേറ്റ് മരിച്ചു. കാളിദാസി മൊണ്ഡല്‍ എന്ന വയോധികയാണ് മരിച്ചത്. ബംഗാള്‍ കലാരൂപമായ ‘ജത്ര’ അവതരിപ്പിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പരിപാടി അവതരിപ്പിക്കുന്നതിനിടെ കൈയില്‍ പിടിച്ചിരുന്ന പാമ്പ് കാളിദാസിയെ ആക്രമിച്ചതാണ് അപകടകാരണം.

പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇവരെ, ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് പാമ്പിന്റെ വിഷമിറക്കുന്നതിനായി സഹനടി ദുര്‍മന്ത്രവാദം പരീക്ഷിച്ചിരുന്നെന്നും സൂചനയുണ്ട്. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറുണ്‍ഹാതിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പരാതി ലഭിച്ചില്ലെങ്കിലും വിഷയം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *