കോഴിക്കോട്: പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് തുറന്നടിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെങ്കിലും കേരള കോണ്‍ഗ്രസിലെ തമ്മിലടി ജനങ്ങളുടെ മനസ് മടുപ്പിച്ചു. കേരളാ കോണ്‍ഗ്രസിന്റെ രണ്ട് വിഭാഗങ്ങള്‍ക്കും പരാജയത്തിന് ഉത്തരവാദിത്വമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പാലായിലെ തെരഞ്ഞെടുപ്പ് പരാജയം ഇത്രയും വര്‍ഷം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച മാണി സാറിന്റെ ആത്മാവിനേറ്റ മുറിവാണെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *