കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് ക്ഷേമനിധി കമ്മിറ്റി ഓഫീസില്‍ ഒഴിവ്

കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് ക്ഷേമനിധി കമ്മിറ്റി ഓഫീസില്‍ കോമേഴ്‌സ് ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള അക്കൗണ്ടന്റ് തസ്തികയില്‍ ഒരു വര്‍ഷത്തേയ്ക്ക് താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ സഹിതമുള്ള അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ 15 നകം സെക്രട്ടറി, കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് ക്ഷേമനിധി കമ്മിറ്റി ഓഫീസ്, റ്റി.സി.26/580(1), എസ്.ഇ.ആര്‍.എ-24, മണിമന്ദിരം, പ്രസ്സ്‌ക്ലബ്ബിനുസമീപം, തിരുവനന്തപുരം-695 001 എന്ന വിലാസത്തില്‍ ലഭിക്കണം

Leave a Reply

Your email address will not be published. Required fields are marked *