ഇന്ത്യയുമായി ഒരു നിഴല്‍ യുദ്ധം നടത്താനാണ് പാകിസ്താന്റെ നീക്കം;വേണ്ടി വന്നാല്‍ നിയന്ത്രണ രേഖ കടന്ന് ചെല്ലും-കരസേനാ മേധാവി

പാകിസ്ഥാൻ ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണെന്നും പാകിസ്താന്‍. ജമ്മു കശ്മീരില്‍ ജിഹാദ് ആവശ്യപ്പെട്ടിരിക്കുന്നു.എന്നും ഇന്ത്യയുമായി ഒരു നിഴല്‍ യുദ്ധം നടത്താനാണ് പാകിസ്താന്റെ നീക്കമെന്നും വ്യക്തമാക്കി കരസേനാ മേധാവി ബിപിന്‍ റാവത്ത്.ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.ഒരു യുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമെന്ന പാകിസ്താന്റെ വാദത്തെ അദ്ദേഹം അപലപിച്ചു. അന്താരാഷ്ട്ര സമൂഹം അത്തരത്തിലൊരു നീക്കത്തിന് അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ആണവായുധം യുദ്ധത്തിന് വേണ്ടിയല്ലെന്നും പ്രതിരോധത്തിനുള്ളതാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *