എസ്‌എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി

എസ്‌എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുന്‍ ഊര്‍ജ്‌സെക്രട്ടറി മോഹനചന്ദ്രന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.

കേസില്‍ വ്യക്തികളെ കക്ഷിചേര്‍ക്കരുതെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസില്‍ കക്ഷി ചേരാനുള്ള ക്രൈം നന്ദകുമാറിന്റെ അപേക്ഷയെയാണ് പിണറായി വിജയന്‍ എതിര്‍ത്തത്. കേസ് നീട്ടിവെക്കാനുള്ള തീരുമാനത്തെ സിബിഐയും എതിര്‍ത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *