അരമണിക്കൂര്‍ കൊണ്ട് അമേരിക്കയെ ചാരമാക്കാന്‍ കെല്‍പ്പുള്ള ഭൂഖണ്ഡാന്തര ബലിസ്റ്റിക്മിസൈല്‍ ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തി ചൈന. ഡി.എഫ്-41 എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഡി.എഫ് -41 എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ തൊടുത്താല്‍ അമേരിക്കയിലെവിടെയും കനത്ത നാശം വിതയ്ക്കാന്‍ സാധിക്കും. നിലവില്‍ ലോകരാജ്യങ്ങളുടെ പക്കലുള്ള ഭൂഖണ്ഡാന്തര മിസൈലുകളേക്കാള്‍ പ്രഹരപരിധി കൂടുതലാണ് ചൈനയുടെ ഡി.എഫ്-41 ന്.മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ നടത്തിയ ദേശീയ ദിന പരേഡിലാണ് തങ്ങളുടെ പുതിയ ആയുധം ചൈന ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

ചൈന അതേപ്പറ്റി ചിന്തിച്ചതേ ഓർമ്മയുണ്ടാവും ,പിന്നെ എല്ലാം ഭസ്മം
ഇവിടെ ഉള്ളിയില്ല തക്കളിയില്ല പച്ചക്കറി സദനങ്ങൾ ഇല്ല ധാന്യങ്ങൾ ഇല്ല ആശുപത്രികളിൽ മരുന്നില്ല പെട്രോൾ ഡീസൽ ഇല്ല. എല്ലാവരുടെയും പക്കൾ ലോകം മുഴുവനും നശി പ്പിക്കാനുള്ള ബോംബുകൾ മാത്രം വേണ്ടുവോളവും അതിൽ കൂടുതലും ഉണ്ട്. തമ്മിൽ കലഹിച്ച് ചാകാൻ ഒരു ലോകം ?
Ara manikkoor oru manikkoor akkan pattumo.
Kammi post
നിർമ്മാണം ചൈനയെങ്കിൽ അമേരിക്കയെ ലഷ്യം വച്ചാൽ ശുന്യാകാശത്ത് പൊട്ടും.