തിരുവനന്തപുരം: തൊണ്ടയുമായി ബന്ധപ്പെട്ട വിദഗ്ധ പരിശോധനകള്‍ക്കായി മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വവും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുതിര്‍ന്ന നേതാവായ എകെ ആന്റണിയും നിര്‍ദ്ദേശിച്ചത് അനുസിരിച്ചാണ് അമേരിക്കയിലെ പരിശോധനയ്ക്ക് ഉമ്മന്‍ ചാണ്ടി പോയത്. ന്യൂയോര്‍ക്കിലെ ആശുപത്രിയിലാണ് പരിശോധന. പരിശോധനയില്‍ വിദഗ്ധ ചികില്‍സ ആവശ്യമായി വന്നാല്‍ അവിടെ തന്നെ നടത്താനാണ് തീരുമാനം. മയാമിയിലെ ക്ലീനിക്കിലാണ് പരിശോധന.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉമ്മന്‍ചാണ്ടിക്ക് സംസാരിക്കുന്നതിന് പ്രയാസമുണ്ടാകുകയും സംസ്ഥാനത്തെ രണ്ട് ആശുപത്രികളില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് ആശുപത്രികളിലും നടന്ന പരിശോധനകളില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണ് വിദഗ്ധ പരിശോധനകള്‍ക്കായി വിദേശത്തേക്കുപോയത്.പരിശോധനകള്‍ക്കു ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം മടങ്ങിയെത്തും.

Leave a Reply

Your email address will not be published. Required fields are marked *