ബഹിരാകാശത്തു നിന്നും മക്കയുടെ ചിത്രം പങ്കുവെച്ച്‌ യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി. സൗദി അറേബ്യയിലെ മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക് എന്നറിയപ്പെടുന്ന മസിജിദ് അല്‍ ഹറാമിന്റെ ചിത്രങ്ങളാണ് മന്‍സൂരി ബഹിരാകാശത്ത് നിന്നും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ആദ്യത്തെ യുഎഇ ബഹിരാകാശയാത്രികന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പരിക്രമണം ചെയ്യുന്നതിനിടയിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഭൂമിയില്‍ നിന്നും ഏകദേശം 350 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണിത്. മുസ്ലീങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്ന പുണ്യസ്ഥലം എന്നാണദ്ദേഹം
പുണ്യനഗരമായ മക്കയുടെയിം ഗ്രാന്‍ഡ് മോസ്‌കിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അദ്ദേഹം ബഹിരാകാശത്തു നിന്ന് യുഎഇയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *