മലപ്പുറം: തൃശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. വാതക ചോര്‍ച്ചയുണ്ടാകാത്തത് അപകടത്തിന്റെ തീവ്രത കുറച്ചു. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ വളവിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുകയാണ്. പോലീസും, അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
2019-10-02
