വയനാട്: വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ വയനാട്ടില്‍ നിരാഹാര സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി എംപി നാളെ വയനാട്ടില്‍ എത്തും. നാളെ രാവിലെ 9 മണിയോടെ ആണ് രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തുക. അതേസമയം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പിഎസ് ശ്രീധരന്‍പിള്ളയും ഇന്ന് സമരക്കാര്‍ക്ക് പിന്തുണ അറിയിക്കാന്‍ എത്തും.

രാത്രിയാത്രാ നിരോധനത്തിനെതിരായ സമരം ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാരം ഇരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് സാധ്യത. എന്നാല്‍ സമരം തുടങ്ങിയിട്ട് ഇത്ര ദിവസമായിട്ടും കളക്ടര്‍ അടക്കം ആരും തങ്ങളെ ഇതുവരെ തിരിഞ്ഞു നോക്കിയില്ലെന്നും അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ തടയുമെന്നും സമരക്കാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *