ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ഭീകരാക്രമണ മുന്നറിയിപ്പ്. മൂന്ന് ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയിലെത്തിയതായാണ് സംശയം. ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലാണ് പരിശോധന നടത്തുന്നത്. ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കി.

ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിലും അതീവജാഗ്രതാ നിര്‍ദേശമാണു നല്‍കിയിരിക്കുന്നത്. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍ എന്നിവിടങ്ങളിലെ വ്യോമകേന്ദ്രങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്.എട്ടു മുതല്‍ പത്തു വരെ ജെയ്ഷെ ഭീകരര്‍ അടങ്ങുന്ന സംഘം വ്യോമകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന വിവരമാണു രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *