പഞ്ചാബ് – മഹാരാഷ്ട്ര ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബാങ്കില്‍ നിന്നും വന്‍ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എച്ച്ഡിഐഎല്ലിന്റെ ഡയറക്ടര്‍മാരെയാണ് അറസ്റ്റ് ചെയ്തത്. സാരംഗ് വധാവന്‍, രാകേഷ് വധാവന്‍ എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
ആകെ വായ്പയുടെ 20 ശതമാനം മാത്രമെ ഒരാള്‍ക്ക് വായ്പ അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നാണ് ബാങ്ക് 6500 കോടി രൂപ എച്ച്ഡിഐഎല്ലിന് മാത്രം വായ്പയായി നല്‍കിയത്. ബാങ്ക് പലര്‍ക്കായി ആകെ നല്‍കിയ വായ്പ 8880 കോടിയാണ്. ബാങ്ക് ചെയര്‍മാന്‍ വാര്യം സിംഗിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് റിസര്‍വ് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എച്ച്ഡിഐഎല്ലില്‍ ഇയാള്‍ക്ക് നിക്ഷപമുണ്ടെന്നും റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു.
വായ്പ അനുവദിക്കുന്ന വിവരം ഓഡിറ്റര്‍മാരില്‍ നിന്നും ബോര്‍ഡ് അംഗങ്ങളില്‍ നിന്നും മറച്ച് വെച്ചിരുന്നതായി സസ്‌പെന്‍ഷനിലായ മുന്‍ എംഡി ജോയ് തോമസ് റിസര്‍വ് ബാങ്കിനയച്ച കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
