ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ കനത്ത ജാഗ്രത തുടരുന്നു. രാജ്യതലസ്ഥാനത്തെ വിവിധയിടങ്ങളില്‍ പട്രോളിങ് ശക്തമാക്കി. നവരാത്രി ആഘോഷം നടക്കാനിരിക്കെ ആളുകള്‍ കൂടുതല്‍ എത്തിനിരിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.

പഞ്ചാബിലേക്ക് പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി ആയുധങ്ങള്‍ എത്തിയെന്ന ഇന്‍റലിജന്‍സ് വിവരം നേരത്തെ തന്നെ വന്നിരുന്നു. ഗുജറാത്ത് തീരത്ത് ആക്രമണമുണ്ടാകുമെന്ന വിവരത്തോടൊപ്പം ഈ റിപ്പോര്‍ട്ട് കൂടി വന്നതോടെയാണ് സുരക്ഷ വര്‍ധിപ്പി‌ക്കാന്‍ പോലീസിനും, സുരക്ഷ സൈന്യത്തിനും നിര്‍ദേശം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *